പിതാവും പുത്രനും പരിശുശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, ഞങ്ങളുടെ പിതാവായ ചാവറ കുര്യാക്കോസ് എലിയായേയും ഏവൂ പ്രാസ്യാമ്മയേയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാന്‍ തിരുമാനസ്സായതിനെയോര്‍ത്ത് അങ്ങേക്ക് ഞങ്ങള്‍ നന്ദി പറയുന്നു. അവരുടെ ജീവിത മാതൃക അനുസരിച്ച് പ്രാര്‍ത്ഥനയിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ദൈവത്തെ മഹത്വപ്പെടുത്തുവാനും ദൈവജനങ്ങളെ ശുശ്രൂഷിക്കുവാനും ഞങ്ങളെ പ്രപ്തരാക്കേണമേ.
സ്നേഹപിതാവായ ദൈവമേ, റോമിലും ഞങ്ങളുടെ നാട്ടിലും നടക്കുന്ന നാമകരണ നടപടികള്‍ക്ക് യാതൊരു തടസവും വരാതെ എല്ലാ സാഹചര്യങ്ങളെയും അനുകൂലമാക്കി ഒരുക്കിതരേണമേ. ചവറ വര്‍ഷമായി ആചരിച്ചു കൊണ്ട് വിശുധപിതാവിന്‍റെ ജീവിത മാതൃകകളും സന്ദേശങ്ങളും ഞങ്ങളിലും ഞങ്ങളിലൂടെ മറ്റുള്ളവരിലും പങ്കുവയ്ക്കുവാന്‍ നടത്തുന്ന പരിശ്രമങ്ങളെ വിജയിപ്പിക്കേണമേ. ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യാമറിയമേ, വിശുദ്ധ യൌസേപ്പിതാവേ, മാര്‍ത്തോമ്മ ശ്ലീഹായെ, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറെ, ഞങ്ങളുടെ അപേക്ഷകളെ പരിശുദ്ധ ത്രിത്വത്തിന്‍റെ മുന്‍പാകെ സമര്‍പ്പിക്കേണമേ.
ആമ്മേന്‍.
(സ്വ., ന., ത്രി.)
(സ്വ., ന., ത്രി.)
No comments:
Post a Comment